തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എക്സൈസ് ലഹരി വർജ്ജന മിഷൻ വിമുക്തി, സ്കൂൾ എസ്പിസി, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, വിമുക്തി ക്ലബ്ബ് എന്നിവ സംയുക്തമായാണ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തിയത്. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ നിർമ്മിക്കുകയും, ലഹരിക്കെതിരെ അണിനിരക്കുകയും ചെയ്തു. പ്രധാനാധ്യപിക ഉഷ കുനിയിൽ അദ്ധ്യക്ഷയായ പരിപാടിയിൽ സിപിഒ ബിന്ദു വർഗ്ഗീസ്,
അധ്യാപകരായ സി പി മറിയം മഹമൂദ്, അഞ്ജലി മോഹൻ, സി സിഷിജി, വിദ്യാർത്ഥി പ്രതിനിധികളായ ജി പി അശ്വനി, കെ കാർത്തിക് എന്നിവർ സംസാരിച്ചു.

ഗ്രീന്‍ ടീ കുടിക്കുന്നവരാണോ? ശ്രദ്ധിക്കണം ഗ്രീന്‍ ടീ അങ്ങനെ എല്ലാവര്‍ക്കും കുടിക്കാനാവില്ല
ആന്റിഓക്സിഡന്റുകള്‍, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാറ്റെച്ചിനുകള്‍, കഫീനില്‍ നിന്നുള്ള പ്രകൃതിദത്ത ഊര്‍ജ്ജം എന്നിവയാല്‍ സമ്പന്നമായ ഒരു സൂപ്പര്‍ ഡ്രിങ്ക് ആണ് ഗ്രീന്‍ ടീ. ശരീരഭാരം കുറയ്ക്കല്‍, ശരീരം വിഷവിമുക്തമാക്കല്‍, ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കുള്ള ആരോഗ്യകരമായ