മുള്ളൻകൊല്ലി : പട്ടാണിക്കൂപ്പ് നാഷണൽ ലൈബ്രറിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 5 വരെ പ്രൈസ് മണി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു.
ഒന്നാം സ്ഥാനക്കാർക്ക് താന്നിതടത്തിൽ ജോസഫ് & ഏലിയാമ്മ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 20001 രൂപ പ്രൈസും, രണ്ടാം സ്ഥാനക്കാർക്ക് കൂട്ടുങ്കൽ ജോണി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 15001 രൂപ ക്യാഷ് പ്രൈസും നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെക്കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
9446163065, 9745096622

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







