ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ

ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം കിഴിവ് നൽകാനാണ് തീരുമാനം.
റൗണ്ട് ട്രിപ്പ് പാക്കേജ് എന്ന പദ്ധതി പ്രകാരം ഒക്ടോബർ 13 മുതൽ 26 വരെ യാത്ര ചെയ്യുന്നവർ അതേ ട്രെയിനിലാണ് നവംബർ 17 നും ഡിസംബർ ഒന്നിനും ഇടയിൽ മടങ്ങുന്നതെങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ് ലഭിക്കും. ഈ മാസം 14 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൺഫേർമ്ഡ് ടിക്കറ്റിന് മാത്രമായിരിക്കും ഈ ആനുകൂല്യം. ഈ സ്‌കീമിന് കീഴിൽ ടിക്കറ്റ് എടുത്ത് റദ്ദാക്കിയാൽ റീ ഫണ്ട് ഉണ്ടാകില്ല. രണ്ട് യാത്രകളിലും മാറ്റങ്ങളും അനുവദിക്കില്ല.
റെയിൽവേയുടെ ബുക്കിങ് വെബ്‌സൈറ്റിലെ കണക്ടിങ് ജേർണി ഫീച്ചർ ഉപയോഗിച്ച് ഈ പാക്കേജ് ബുക്ക് ചെയ്യാം. രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലെല്ലാം ഈ ആനുകൂല്യം ലഭിക്കും. രണ്ടു ഭാഗങ്ങളിലേക്കുമുള്ള യാത്രയും ഓരേ ട്രെയിനിൽ ആകണം. മടക്കയാത്രയുടെ ടിക്കറ്റ് നിരക്കിലാണ് ഇളവ് ലഭിക്കുക. ആവശ്യകതയ്ക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന ട്രെയിനുകളിൽ ഇളവ് ലഭിക്കില്ല. രണ്ട് യാത്രാടിക്കറ്റുകളും ഒരാളുടെ പേരിൽ തന്നെ ബുക്ക് ചെയ്യണം

സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും

പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള

ചാടുമോ എംബാപ്പെ? വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്; റിപ്പോർട്ട്

നേരത്തെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസിന് 300 മില്യൺ നൽകമെന്നും ഒരു സൗദി ക്ലബ്ബ് ഓഫർ ചെയ്തിരുന്നു. എന്നാൽ താരം ബെർണബ്യുവിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2027 വരെയാണ് നിലവിൽ റയലുമായി വിനീഷ്യസിന് കരാറുള്ളത്. വിനീഷ്യസിൽ

ലോകത്തെ ഏറ്റവും സുരക്ഷിത 10 ന​ഗരങ്ങളിൽ ഏഴും ​ഗൾഫ് രാജ്യങ്ങളിൽ; ഒന്നാമത് അബുദാബി

ലോകത്തെ ഏറ്റവും സുരക്ഷിത ന​ഗരമായി 2025ലും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഒമ്പതാം തവണയാണ് ഈ നേട്ടം അബുദാബി സ്വന്തമാക്കുന്നത്. 2017 മുതലാണ് അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരമെന്ന സ്ഥാനം നിലനിർത്തുന്നത്. അന്താരാഷ്ട്ര റേറ്റിങ്

ശ്വാസകോശത്തിന്റെ ആരോഗ്യം വീട്ടില്‍ത്തന്നെ പരിശോധിക്കാം; ‘ബോള്‍ട്ട്’ ടെസ്റ്റിലൂടെ

നിങ്ങളുടെ ശ്വാസകോശം ആരോഗ്യമുള്ളതാണോ എന്നറിയാന്‍ ആഗ്രഹമില്ലേ? എന്നാല്‍ വീട്ടിലിരുന്ന് ഈ ലളിതമായ ടെസ്റ്റ് ചെയ്തുനോക്കൂ. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. എന്താണ് ബോള്‍ട്ട് ടെസ്റ്റ് സാധാരണപോലെ ശ്വാസം എടുത്ത ശേഷം നിങ്ങളുടെ

സദ്യയ്ക്ക് രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കാറുണ്ടോ? എന്നാല്‍ പിന്നിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്നോളൂ….

ഓണകാലമാണ് വരുന്നത്. ഓണത്തിന് സദ്യ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ മലയാളിക്ക് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ഓര്‍ത്താൽ തന്നെ വായില്‍ കപ്പലോടും. അങ്ങനെ

ആധാർകാർഡ് പൗരത്വത്തിൻ്റെ പ്രധാനതെളിവായി കണക്കാക്കാനാവില്ല:തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ പ്രധാന തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു. ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.