വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ സർവ്വജനങ്ങളും മുട്ടിട്ടിറങ്ങണമെന്ന് ആക്ട ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. മഴയൊന്നു പെയ്യുമ്പോൾ തന്നെ ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും, താമസസൗകര്യങ്ങളും അടച്ചുപൂട്ടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി ജില്ലയിലെ ടൂറിസം നശിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ലയിലെ റെഡ് സോണുകൾ കൃത്യമായി രേഖപ്പെടുത്തുകയും അവ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യണമെന്നും,
റെഡ്സോൺ ഒഴിച്ചുള്ള മേഖലകളിൽ വിനോദസഞ്ചാരികളുടെ താമസസൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. റെഡ്സോൺ മാർക്ക് ചെയ്യപ്പെട്ട ഭാഗങ്ങളിൽ പുതിയ റിസോർട്ടുകൾക്ക് പ്രവർത്തനാനുമതി നൽകാൻ പാടില്ലെന്നും യോഗം ആവശ്യപ്പെട്ടു.
അലി ബ്രാൻ, അനീഷ് വരദൂർ, രമിത് രവി, മനു മത്തായി, ജോഫിൻ, ശോഭ ജോയ്, ആകർഷ, കിരൺ, വിനോദ് എന്നിവർ സംസാരിച്ചു.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ