വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്. അധ്യക്ഷത വഹിച്ചു.
മൂന്ന് വർഷം പൂർത്തിയാക്കി സ്ഥാനം മാറിയ ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരായ സീസർ ജോസ്, അഭിലാഷ് കെ., രജനി റോസ്, സോബി കെ., ജിബി പി വി, സുഭാഷ് വി.പി. പ്രിയ സി. യു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കൂടാതെ, ഈ വർഷത്തെ എൻ.എസ്.എസ് പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ജില്ലയിലെ 54 യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസർമാർക്ക് പരിശീലനം നൽകി.
ക്ലസ്റ്റർ കൺവീനർമാരായ സുഭാഷ് വി.പി., രാജേന്ദ്രൻ എം.കെ., സാജിദ് പി.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. രജിഷ് എ.വി. സ്വാഗതവും രവീന്ദ്രൻ കെ. നന്ദിയും പറഞ്ഞു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്