പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ ബാവലിയിൽ നിന്നും കെഎൽ 72 7551 ഹോണ്ട ആക്ടീവ സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 340 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ പന മരം ആര്യന്നൂർ കണ്ടം കളത്തിൽ വീട്ടിൽ ഷംസുദ്ദീനെ അറസ്റ്റ് ചെയ്‌തു.പനമ രത്തും പരിസരത്തും കഞ്ചാവ് വിൽപ്പന നടത്തുന്ന ഇയാൾ നിരവധി കേസു കളിൽ പ്രതിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അസിസ്റ്റന്റ് എക് സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് ഇ.ആർ, ധന്വന്ത് കെ.ആർ, അജ്‌മൽ കെ, ഡ്രൈവർ അൻവർ സാദത്ത് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ