പിണങ്ങോട്: കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക, ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന ഓണം ക്യാമ്പ് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വ ഹിച്ചു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക മുഖ്യാതിഥിയായി. സൈബർ സുരക്ഷ എന്ന വിഷയത്തിൽ അബ്ദുൽസലാം ക്ലാസ് എടുത്തു. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പും ഇതോടൊപ്പം ആരംഭിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ജാസർ പാലക്കൽ, സ്കൂൾ പ്രിൻസിപ്പൽ പി എ ജലീൽ, കൽപ്പറ്റ പോലീസ് സബ് ഇൻസ്പെക്ടർ വിജേഷ്, ഡി ഐ ജംഷീന, എസ്എംസി കൺവീനർ ലത്തീഫ് പുനത്തിൽ, സ്റ്റാഫ് സെക്രട്ടറി എം അബൂബക്കർ, എ സി പി ഓ ഉമ്മുൽ ഫദീല, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഓഫീസർ എം കെ സുമയ്യത്ത്, സി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുൽസലാം സ്വാഗതവും സി പി ഓ സുലൈമാൻ ടി സി നന്ദിയും പറഞ്ഞു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.