രാത്രിയും പകലുമില്ലാത്ത സ്ക്രോളിങ്; ഒരു തലമുറയുടെ ഉറക്കം കെടുത്തുന്ന സ്ക്രീന്‍ അഡിക്ഷന്‍

ഫോണ്‍ ഉപയോഗവും അഡിക്ഷനും ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങളിലൊന്നാണ്. കുട്ടികളിലും ചെറുപ്പക്കാരിലും വര്‍ദ്ധിച്ച് വരുന്ന ഫോണ്‍ അഡിക്ഷന്‍ എങ്ങനെയാണ് കുടുംബങ്ങളെയും സാമൂഹിക വലയത്തെയും ബാധിക്കുന്നതെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നും ആരോഗ്യ വിദഗ്ദര്‍ മനസിലാക്കി വരികയാണ്. തുടര്‍ച്ചയായി റീലുകള്‍ കാണുക, മണിക്കൂറോളം സ്‌ക്രോളിങ് ചെയ്യുക, ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ അസ്വസ്ഥരാവുക ഇത്തരത്തിലുള്ള ശീലങ്ങളുള്ളയാളാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
എന്താണ് സ്‌ക്രീന്‍ അഡിക്ഷന്‍ ?
‘സ്‌ക്രീന്‍ അഡിക്ഷന്‍’ എന്ന ഒരു രോഗാവസ്ഥ ഇത് വരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ അഡിക്ഷന്‍ മൂലം ഉണ്ടാവുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ ആരോഗ്യ വിദഗ്ദര്‍ വിലയിരുത്തിയിട്ടുണ്ട്. അമിത ഫോണ്‍ ഉപയോഗം, ഇത് പരിമിതപ്പെടുത്താനുള്ള ബുദ്ധിമുട്ട്, വിച്ഛേദിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദേഷ്യം, സംതൃപ്തിക്കായി കൂടുതല്‍ സ്‌ക്രീന്‍ സമയത്തിന്റെ ആവശ്യകത തുടങ്ങിയ പാറ്റേണുകളാണ് സ്‌ക്രീന്‍ അഡിക്ഷന്‍ ഉള്ള ഒരു വ്യക്തിയില്‍ കണ്ടു വരുന്ന പ്രത്യേകതകള്‍. ഇത് പതിയെ നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും മാനസികാവസ്ഥയെ പ്രതികൂലമായി മാറ്റുകയും ചെയ്യും.

സ്‌ക്രീന്‍ അമിത ഉപയോഗം ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു ?
ഉറക്കത്തിലെ അസ്വസ്ഥതയാണ് പലപ്പോഴും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഉറക്കക്കുറവിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് രാത്രിയില്‍ ദീര്‍ഘനേരം സ്‌ക്രീന്‍ കാണുന്നതാണ്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. സ്‌ക്രീനില്‍ നിന്നുള്ള നീല വെളിച്ചത്തിന്റെ എക്‌സ്‌പോഷര്‍ ഉറക്ക-ഉണര്‍വ് ചക്രങ്ങളെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്‍ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മ വഷളാക്കുകയും ചെയ്യും.

സ്വപ്നസാക്ഷാത്കാരമായി ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത

ജില്ലയുടെ എക്കാലത്തെയും വലിയ പ്രശ്നമായ യാത്രാദുരിതത്തിന് പരിഹാരവും ജില്ലയുടെ സമഗ്ര വികസനത്തിന്റെ ചാലകമാകുമെന്നും കരുതുന്ന ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയ്ക്ക് നാളെ (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ

പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

തരിയാട് : സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകർന്നുകൊണ്ട്, വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയർമാർ സമാഹരിച്ച കിറ്റുകളുടെ വിതരണോദ്ഘാടനം സിപിഎം ജില്ലാ കമ്മറ്റി

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തി നടക്കുന്നതിനാൽ പനവല്ലി, തിരുനെല്ലി, പോത്തുംമൂല, അരണപ്പാറ, അപ്പപാറ, തോൽപ്പെട്ടി, നരിക്കൽ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 31) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ

ഇനി ചാറ്റ് ഒക്കെ സൂപ്പറാക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങളുടെ ടോണും ശൈലിയും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റൈറ്റിംഗ് ഹെല്‍പ്പ് എന്ന പുതിയ AI അധിഷ്ഠിത ഫീച്ചര്‍ വാട്ട്സ്ആപ്പ് പുറത്തിറക്കി. മെറ്റയുടെ പ്രൈവറ്റ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയാണ് ഈ

റോഡ് ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.