30 ദിവസത്തേക്ക് വെറും അഞ്ച് ബദാം ഇങ്ങനെ കഴിച്ചു നോക്കൂ; ശരീരത്തിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും

ദിവസവും രാവിലെ പ്രാതലിനൊപ്പം പലരും കൂടെ കൂട്ടുന്ന ഒരു ലഘു ഭക്ഷണമാണ് ബദാം. ചെറുതെങ്കിലും നിങ്ങള്‍ക്ക് ആരോഗ്യവും ചുറുചുറുക്കും നല്‍കുന്നതില്‍ ബദാം മുന്‍പന്തിയില്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ബദാം ഷെയ്ക്കുകള്‍ക്കൊപ്പവും സ്മൂത്തികള്‍ക്കൊപ്പവും എല്ലാം ആളുകള്‍ കഴിക്കാറുണ്ട്. ഇതുപോലെ തന്നെ ഏറെ ഗുണമുള്ള മറ്റൊരു രീതിയാണ് വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ബദാം കഴിക്കുന്നത്.
കുതിര്‍ത്ത ബദാം തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ശരീരത്തെ ശക്തമാക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു മാസത്തേക്ക് ദിവസവും 5 കുതിര്‍ത്ത ബദാം മാത്രം കഴിക്കുന്നത് ശരീരത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തും. ബദാം കുതിര്‍ക്കുന്നത് അവയുടെ ഘടനയില്‍ മാറ്റം വരുത്തുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു

കുതിര്‍ത്ത ബദാം അവയുടെ തവിട്ട് നിറമുള്ള തൊലിയില്‍ അടങ്ങിയിരിക്കുന്ന ടാനിനുകളുടെയും ഫൈറ്റിക് ആസിഡിന്റെയും അളവ് കുറയ്ക്കുന്നു. ഇത് ദഹനത്തെയും പോഷകങ്ങളുടെ ആഗിരണത്തെയും വേഗത്തിലാക്കും. ഇത്തരത്തില്‍ ആമാശയത്തിന് അവയുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നുത് വഴി വയറു വീര്‍ക്കുന്നതും അസ്വസ്ഥതയും തടയും.
അണ്‍ലിമിറ്റഡ് എനർജി

ബദാം വേഗത്തില്‍ ഊര്‍ജം വര്‍ധിപ്പിക്കുന്ന ഒന്നാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ , പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇവ ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരുന്നു. ഒരു മാസത്തേക്ക് സ്ഥിരമായി ഇവ കഴിക്കുന്നത് സ്ഥിരമായ ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ സഹായിക്കുന്നു. കഫീനെ ആശ്രയിക്കാതെ ഉച്ചസമയത്തെ മന്ദത കുറയ്ക്കാന്‍ ഇത് സഹായിക്കും.
ചര്‍മ്മത്തിന്റെ സൂപ്പര്‍ ഫുഡ്

ബദാം ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ബദാമിലെ വിറ്റാമിന്‍ ഇ ശക്തമായ ഒരു ആന്റിഓക്സിഡന്റാണ്. ഇത് മലിനീകരണം, സൂര്യപ്രകാശം എന്നിവ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ചര്‍മ്മകോശങ്ങളെ സംരക്ഷിക്കുന്നു. 30 ദിവസം ഇത്തരത്തില്‍ ബദാം കഴിക്കുന്നത് ചര്‍മ്മം കൂടുതല്‍ മൃദുവും ജലാംശവും ഉള്ളതാക്കി മാറ്റുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുന്നത് മാത്രമല്ല ഉള്ളില്‍ നിന്ന് പോഷണവും ബദാം നല്‍കുന്നു.

തലച്ചോറിന്റെ ബെസ്റ്റ് ഫ്രണ്ട്
ബദാം തലച്ചോറിനെ ആരോഗ്യകരമാക്കി നിലനിര്‍ത്തുന്നു. ബദാമില്‍ റൈബോഫ്‌ലേവിന്‍, എല്‍-കാര്‍നിറ്റൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്ന പോഷകങ്ങളാണ് . ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് അത്ഭുതകരമായ ഭക്ഷണമല്ലെങ്കിലും പതിവായി ഇവ കഴിക്കുന്നത് നാഡികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും കാലക്രമേണ മൂര്‍ച്ചയുള്ള ശ്രദ്ധയും മാനസിക വ്യക്തതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഹൃദയാരോഗ്യത്തിന് സ്വാഭാവിക പിന്തുണ
ബദാം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. മിതമായ അളവില്‍ കഴിക്കുമ്പോള്‍ ബദാം ‘നല്ല’ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ‘മോശം’ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇവയിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അളവ് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദ നിലകളെ പിന്തുണയ്ക്കുന്നു, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യും.

നേട്ടങ്ങൾ അവതരിപ്പിച്ചും വികസന കാഴ്ചപാടുകൾക്ക് രൂപം നൽകിയും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്

വികസന നേട്ട പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിലടക്കം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ വലിയ വികസന

രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു; സ്വര്‍ണം വാങ്ങാന്‍ നല്ല സമയമോ..?

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസം സമ്മാനിച്ച് രാവിലെ കുറഞ്ഞ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇതോടെ ഇന്നുമാത്രം പവന് 3,440 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം പവന് കുറഞ്ഞത് 960 രൂപയാണ്. ഗ്രാമിന് 120

കൂടുതല്‍ മഴ വൈത്തിരിയിൽ

ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മഴ ലഭിച്ചത് വൈത്തിരിയിൽ. ഒക്ടോബർ 21ന് രാവിലെ 8 മുതൽ 22ന് രാവിലെ 8 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 24 മണിക്കൂറില്‍ 16 മില്ലിമീറ്റര്‍ മഴയാണ് വൈത്തിരിയിൽ ലഭിച്ചത്.

ജെ.പി.എച്ച്.എന്‍ നിയമനം

തിരുനെല്ലി ഗവ ആശ്രമം സ്‌കൂളിലേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ്

‘ആകാശ മിഠായി’ പ്രോഗ്രാമിൽ സാംസ്കാരിക പരിപാടി അവതരിപ്പിച്ച് പിണങ്ങോട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

തിരുവനന്തപുരം : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സ്ഥാനതലത്തിൽ നടത്തിയ ജീവിതോത്സവം 2025 കാർണിവൽ പരിപാടിയായ ആകാശ മിഠായി പരിപാടിയിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പിണങ്ങോട് ഹയർസെക്കൻഡറി സ്കൂൾ സാംസ്കാരിക പരിപാടി അവതരിപ്പിച്ചു.തിരുവനന്തപുരം കനകക്കുന്ന്

മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. അതിശക്തമഴ സാധ്യതയ്ക്ക് പിന്നാലെ ഇടുക്കി, പാലക്കാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. നാല്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.