തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അനന്തോത്ത് കുളിയൻകണ്ടി കോളനി റോഡ് സൈഡ് കെട്ട് കോൺക്രീറ്റ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. മാനന്തവാടി എംഎൽഎയായ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഇതിനുപുറമെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പ്രശാന്തഗിരി കിഴക്കേടത്ത് കോളിച്ചാൽ റോഡ് കോൺക്രീറ്റിനും 20 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതിന് ജില്ലാ കളക്ടര്‍ ഭരണാനുമതി നൽകി.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്