നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത് പുനരാരംഭിച്ച സാഹചര്യത്തിൽ ന്യൂ രജിസ്ട്രേഷൻ/ റിന്യൂവൽ എന്നിവ എൻജിഒകൾ മുഖേന പ്രോസസ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അപേക്ഷകൾ വകുപ്പിന്റെ സുനീതി പോർട്ടൽ suneethi.sjd.kerala.gov.in മുഖേനയാണ് സമർപ്പിക്കേണ്ടത്. ഒരു ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ലഭിക്കും.
പദ്ധതിയിൽ ചേരുന്നതിന് ബിപിഎൽ വിഭാഗത്തിന് 250 രൂപയും, എപിഎൽ വിഭാഗത്തിന് 500 രൂപയും പ്രീമിയം അടയ്ക്കണം. കേരളത്തിൽ ഈ പ്രീമിയം തുക സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റര്‍ വഴി സംസ്ഥാന സർക്കാർ അടയ്ക്കുകയാണ് ചെയ്യുന്നത്. എല്ലാ വർഷവും എപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് പദ്ധതി കാലാവധി. എല്ലാ വർഷവും പോളിസി പുതുക്കണം. പുതുക്കുന്നതിന് ബിപിഎൽ വിഭാഗം 50 രൂപയും, എപിഎൽ വിഭാഗം 250 രൂപയും പ്രീമിയം തുക അടയ്ക്കണം. ഈ തുകയും കേരളത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് അടയ്ക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് swd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 04936 205307.