കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ജൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും റിസോഴ്സ് പേഴ്സൺമാർക്കും ശേഷി വികസന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ് ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ മുൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ സെലീന വി.എം, റജീന വി.കെ, എന്നിവർ സംസാരിച്ചു.
എഴുത്തുകാരനും
ആരോഗ്യ വകുപ്പ് എജ്യൂക്കേഷൻ ആൻ്റ് മീഡിയ ഓഫീസറുമായ കെ.എം മുസ്‌തഫ, ഡി.പി.എം ആശ പോൾ, സ്നേഹിതാ സ്റ്റാഫ് സുനിജ, കമ്മ്യൂണിറ്റി കൗൺസിലർ സൂര്യ പി എന്നിവർ സംസാരിച്ചു.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ