ചെന്നലോട്: നവീകരിച്ച അക്ഷയ കേന്ദ്രം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ഷൈനി മാത്യു, എ ഡി ഡേവിഡ്, മുഹമ്മദ് നസീം അസ്ഹരി, കെ എം അബ്ദുള്ള, പി സഹീറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. സംരംഭകൻ ഷക്കീർ അലി സ്വാഗതവും കെ റുബീന നന്ദിയും പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഓൺലൈൻ സേവനങ്ങൾക്കുമൊപ്പം ആധാർ സേവനങ്ങൾ, കൊറിയർ, ഹെൽത്ത് ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾ ഈ അക്ഷയയിൽ ലഭ്യമാകും

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?
30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.