വീട്ടിലിരുന്നും സ്വാദിഷ്ഠമായ ആഹാരം യാതൊരു പണിയുമെടുക്കാതെ കഴിക്കാമെന്നുള്ളതു കൊണ്ടാണ് പലപ്പോഴും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പലരും തയ്യാറാകുന്നത്.സമയലാഭം മാത്രമല്ല യാത്ര ചെയ്യുന്ന കഷ്ടപ്പാടും ഇതിലൂടെ ഒഴിവാക്കാം എന്നുള്ളതും ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗിന്റെ ഒരു പ്രധാന കാരണമാണ്.
ഇക്കാലത്ത് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നതും ഇത്തരം ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളെയാണ്. എന്നാല്‍ ഇത്തരം ഓര്ഡറിംഗിലൂടെ വലിയ സാമ്ബത്തികനഷ്ടമുണ്ടാകുമെന്നുള്ളത് പലര്‍ക്കുമറിയില്ല.ഇപ്പോഴിതാ തന്റെ അനുഭവം പങ്കിട്ട് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയോട് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യം ഉന്നയിക്കുകയാണ് യുവാവ്. സ്വിഗ്ഗിക്കുള്ള കത്തു പോലെയാണ് യുവാവ് തന്റെ പരാതി കുറിച്ചിരിക്കുന്നത്.
ഹേ സ്വിഗ്ഗി…, ദയവായി വിശദീകരിക്കുക. ആപ്പില്‍ ഭക്ഷണം ഓർഡർ ചെയ്യുന്നത് 2 കിലോമീറ്റർ അകലെയുള്ള അതേ ഔട്ട്ലെറ്റില് നിന്ന് അതേ ഭക്ഷണം വാങ്ങുന്നതിനേക്കാള്‍ 81 ശതമാനം ചെലവേറിയതാകുന്നത് എന്തുകൊണ്ട് ? ഇതാണോ സൗകര്യത്തിന്റെ യഥാർത്ഥ വില? ഭക്ഷണം എത്തിക്കാൻ ഞാൻ നല്‍കേണ്ട അധിക തുക 663 രൂപയാണ്…” എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. ഒപ്പം ഫുഡ് വാങ്ങിയതിന്റെ ബില്ലും യുവാവ് പങ്കുവച്ചിട്ടുണ്ട്. സുന്ദര്‍ എന്നയാളാണ് തനിക്ക് കൊടുക്കേണ്ടി വന്ന അധിക തുകയുടെ ചിത്രമടക്കം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ടിരിക്കുന്നത്.
https://x.com/SunderjiJB/status/1964710144081891594?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1964710144081891594%7Ctwgr%5E112d3887045dd64b069af83b949e1470c4b9873d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D140325