കല്പറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സെന്ററിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളും ലബോറട്ടറികളും കണ്ട പ്രിയങ്ക ഗാന്ധി എം.പി.യുടെ മുന്നിൽ വയനാട്ടിലെ കാലാവസ്ഥ മാറ്റത്തെ കുറിച്ചും വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങളെ സംബന്ധിച്ചുമുള്ള പഠനങ്ങൾ സെന്ററിലെ ശാസ്ത്രജ്ഞർ അവതരിപ്പിച്ചു. ആദിവാസി സമൂഹത്തിന്റെ ഭക്ഷണ രീതികളെ കുറിച്ചും പോഷകാഹര പ്രശ്നങ്ങളെ സംബന്ധിച്ചുമെല്ലാം വിശദമായ ചർച്ചകൾ നടത്തിയാണ് പ്രിയങ്ക ഗാന്ധി എം.പി. സന്ദർശനം അവസാനിപ്പിച്ചത്. ഹ്യൂം സെന്റർ നടത്തുന്ന പഠനങ്ങൾ ഭാവി തലമുറകൾക്കും നയരൂപീകരണത്തിന് ഭരണസംവിധാനങ്ങൾക്കും മുതൽക്കൂട്ടാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. ടി. സിദ്ദിഖ് എം.എൽ.എ., ഹ്യൂം സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. കെ. വിഷ്ണുദാസ്, ജി. ബാലഗോപാൽ റിട്ട. ഐ.എ.എസ്., സാമൂഹിക ശാസ്ത്രജ്ഞ ഡോ. ടി. ആർ. സുമ തുടങ്ങിയവർ പ്രിയങ്ക ഗാന്ധി എം.പി. യെ സ്വീകരിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.