കൽപ്പറ്റ: സംസ്ഥാനത്ത് പത്രപ്രവർത്തക യൂണിയന് കീഴിലുള്ള പ്രസ് ക്ലബ്ബുകളിൽ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രവേശന വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് )വയനാട് ജില്ലാ കമ്മിറ്റി കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യൂ. ജെ) സംസ്ഥാന ഭാരവാഹികൾക്ക് നിവേദനം നൽകി. കേരളത്തിലെ ചില ജില്ലകളിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ പ്രവേശനാനുമതി ഉണ്ടെങ്കിലും വയനാട് പോലുള്ള മറ്റുചില ജില്ലകളിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ രണ്ടു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പരിഹാരമാവാത്ത സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി പത്രപ്രവർത്തക യൂണിയന് നിവേദനം നൽകിയത്. കെ .യു ഡബ്ല്യു. ജെ സംസ്ഥാന പ്രസിഡണ്ട് കെ. പി. റെജി, സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർക്കാണ് വയനാട് ജില്ലാ ഭാരവാഹികൾ നിവേദനം സമർപ്പിച്ചത്. മാറിയ സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിൻറെ വാർത്താവിതരണ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ന്യൂസ് പോർട്ടലുകളുടെ പ്രതിനിധികൾക്ക് പോലും വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ കഴിയുന്നില്ല. പൊതു ഇടങ്ങളിൽ പൊതു ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളിലാണ് പ്രസ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. പത്രപ്രവർത്തക യൂണിയൻറെ നിയമാവലി കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ഓൺലൈൻ മാധ്യമപ്രവർത്തകരെ കൂടി അംഗീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്