മാനന്തവാടി രൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ്ബ് തൂങ്കുഴി (95) കാലം ചെയ്‌തു. ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികി ത്സയിലായിരുന്നു. 1930 ഡിസംബർ 13 നായിരുന്നു പാല വിളക്കുമാടത്ത് കുരിയപ്പൻ റോസ ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. 1947ൽ വൈദികപരിശീലനം ആരംഭിച്ചു. ആലുവ സെമിനാരിയിൽ നിന്ന് ദൈവ ശാസ്ത്രപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജിലേക്കയച്ചു. ഇതി നിടയിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ മലബാറിലേക്ക് കുടിയേറി. റോമിൽ വെച്ച് 1956 ഡിസംബർ 22 ന് വൈദികപട്ടം സ്വീകരിച്ചു. 1973ൽ മെത്രാഭിഷകം നടന്നു. മാനന്തവാടി രൂപതയിൽ 1973 മുതൽ 1995 വരെ മെത്രാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. തുടർന്ന് താമരശ്ശേരി, തൃശൂർ അതിരൂപത എന്നിവിടങ്ങളിലും മെത്രാനായി സേവനം ചെയ്തിട്ടുണ്ട്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.