ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള പരിക്കുകളാല്‍ എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനത്തിലൂടെ. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സ്ഥാപിക്കുന്നത്. ഫിസിയോതെറാപ്പി ചികിത്സക്കായി നിലവില്‍ ലഭ്യമായ മികച്ച ആധുനിക സംവിധാനമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍. സര്‍ക്കാര്‍ മേഖലയില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുറമെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനമുള്ളത്.

രോഗിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് പലതരത്തില്‍ പല മോഡുകളിലായി മെഷീന്‍ ക്രമീകരിക്കാന്‍ സാധിക്കും. മുട്ടുകള്‍ക്കും ഇടുപ്പിനും വ്യായാമം നല്‍കുന്ന ഫിസിയോതെറാപ്പിക്ക് പുറമെ ആദ്യമായി ജി-ഗെയ്റ്ററില്‍ പരിശീലനം തുടങ്ങുന്നവര്‍ക്ക് കാലുകള്‍ നിലത്ത് സ്പര്‍ശിക്കാതെ ചലനങ്ങള്‍ മാത്രം നല്‍കുന്ന എയര്‍ വാക്ക് മോഡിലായിരിക്കും മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക. തുടര്‍ന്ന് ന്യൂറോതെറാപ്പി ചികിത്സയുടെ ഭാഗമായി പാസീവ്, അസിസ്റ്റീവ്, ആക്ടീവ് എന്നിങ്ങനെയുള്ള മൂന്ന് മോഡുകളില്‍ മെഷീന്‍ ക്രമീകരിക്കാം. നടക്കാന്‍ സാധിക്കാത്തവര്‍ക്ക് മെഷീന്‍ തന്നെ എല്ലാ പിന്തുണയും നല്‍കി ചലനം സാധ്യമാക്കുന്നതാണ് പാസീവ് മോഡ്. പകുതി പിന്തുണ നല്‍കുന്ന അസിസ്റ്റീവ് മോഡിന് പുറമെ രോഗിയെ വീഴാതെ പിടിച്ചുനിര്‍ത്തുക മാത്രം ചെയ്യുകയും നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ആക്ടീവ് മോഡ്. ഇതിന് പുറമെ ട്രെഡ്മില്ലിന് സമാനമായും ഗെയ്റ്റര്‍ മെഷീന്‍ ഉപയോഗിക്കാം. വി.ആര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മറ്റ് പരിശീലന രീതികളും ആധുനിക മെഷീനില്‍ സജ്ജമാണ്.

രോഗികളുടെ ഇടുപ്പിനും മുട്ടുകള്‍ക്കും ചലനം നല്‍കി ആരോഗ്യം മെച്ചപ്പെടുത്തി നടന്നുതുടങ്ങാന്‍ സഹായിക്കുന്ന റോബോട്ടിക് മെഷീന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിക്കാനാവും. ബെല്‍റ്റുകള്‍ പോലുള്ള പ്രത്യേക സംവിധാനത്തിലൂടെ രോഗിയെ മെഷീനുമായി ബന്ധപ്പിച്ച് രോഗിയുടെ അവസ്ഥ അനുസരിച്ച് കൃത്യമായ വ്യായാമവും നടക്കാനുള്ള പരിശീലനവും മെഷീന്‍ തന്നെ രോഗിക്ക് നല്‍കും. ഡോക്ടറും ഫിസിയോതെറാപ്പിസ്റ്റും നിര്‍ദേശിക്കുന്നത് അനുസരിച്ചാണ് ഓരോ രോഗിക്കും ജി-ഗെയ്റ്റര്‍ മെഷീനില്‍ ചികിത്സ ലഭ്യമാക്കുന്നത്. മെഷീന്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ ജെന്റോബോട്ടിക്‌സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധന്‍ ഒരു വര്‍ഷക്കാലം ആശുപത്രിയിലുണ്ടാവും. ഓരോ രോഗിക്കും 900 സ്റ്റെപ്പുകള്‍ വീതം പരിശീലനം നല്‍കാന്‍ 20 മിനിറ്റ് സമയമാണ് ആവശ്യം.

വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടര കോടി രൂപയാണ് പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ചത്. സ്വകാര്യ ആശുപത്രികള്‍ ഒരുതവണത്തേക്ക് മാത്രം രണ്ടായിരത്തോളം രൂപ ഈടാക്കുന്ന തെറാപ്പി നൂല്‍പ്പുഴയില്‍ സൗജന്യമായി രോഗികള്‍ക്ക് ലഭ്യമാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ വി.പി ദാഹര്‍ മുഹമ്മദ് അറിയിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്റോബോട്ടിക്‌സ് കമ്പനി വികസിപ്പിച്ച ആധുനിക മോഡലായ ജി-ഗെയ്റ്റര്‍ മെഷീനാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ചത്. നിലവില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ നിന്നും നൂല്‍പ്പുഴയിലെ ഫിസിയോതെറാപ്പി യൂണിറ്റില്‍ ചികിത്സയ്ക്കായി ആളുകള്‍ എത്തുന്നുണ്ട്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *