വയനാട് മുട്ടിൽ വാര്യാട് കാറുകൾ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്ക്
പിണങ്ങോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറും മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച കിയ കാറും ആണ് അപകടത്തിൽ പെട്ടത് അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ച പിണങ്ങോട് സ്വദേശികളായ 5പേർക്ക് ആണ് പരിക്കേറ്റത്. ഇവരെ കല്പറ്റ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തും: ജില്ലാ ജഡ്ജി
സമൂഹത്തിലെ ദുർബലർക്കും പാവപ്പെട്ടവർക്കും സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം ഉറപ്പുവരുത്തുന്നതാകും തദ്ദേശ സ്ഥാപനങ്ങളിലെ നിയമസേവന ക്ലിനിക്കുകളെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഇ അയൂബ്ഖാൻ വ്യക്തമാക്കി. മാനന്തവാടി നഗരസഭയിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ