കാവുംമന്ദം: സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ പരിപാടികൾക്ക് തരിയോട് ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ തുടക്കമായി. ക്രിക്കറ്റ് മത്സരങ്ങളുടെ ആരംഭിച്ച കേരളോത്സവ പരിപാടികളുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. സെപ്റ്റംബർ 30 വരെയാണ് വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, ഷിബു വി ജി, അംഗങ്ങളായ സൂനാ നവീൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ സ്വാഗതവും യുവജനക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ നീനു നന്ദിയും പറഞ്ഞു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






