കര്‍ണാടകത്തില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന
അമ്പത്തിയൊന്ന് ലക്ഷത്തി മുപ്പത്തി ഒന്പതിനായിരത്തി നാനൂറ്റി അമ്പത് രൂപയുടെ കുഴല്‍പ്പണമാണ് മുത്തങ്ങ തകരപ്പാടി ചെക്ക് പോസ്റ്റില്‍ നിന്നും
പണം പൊലീസ് പിടികൂടി.
സംഭവത്തില്‍ കമ്പളക്കാട് സ്വദേശി അഷറഫ് (43), കൊടുവള്ളി സ്വദേശി മുജീബ് റഹമാന് (44) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് സ്ക്വാഡും സുല്‍ത്താന്‍ ബത്തേരി പൊലിസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ പുഷ്പ്പകുമാറിന്റെയും എസ് ഐ മണിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പണം പിടി കൂടിയത്