കമ്പോള വില നിലവാരത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സംശയത്തോടെ കാണണം.തേങ്ങയുടേയോ കൊപ്രയുടേയോ ചിത്രം കൊടുത്ത ഭക്ഷ്യ എണ്ണ പായ്ക്കറ്റുകളിലെല്ലാം വെളിച്ചെണ്ണയല്ല. വെളിച്ചെണ്ണയാണ് വാങ്ങുന്നതെങ്കില്‍ പായ്ക്കറ്റിന് പുറത്ത് വെളിച്ചെണ്ണ എന്ന് മലയാളത്തിലോ, കോക്കനട്ട് ഓയില്‍ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗ്ഗങ്ങള്‍, കൃത്രിമ നിറം ചേര്‍ത്ത കടും മഞ്ഞ നിറത്തിലുളള ചിപ്‌സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്. കടും മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുളള ശര്‍ക്കരയും ഒഴിവാക്കുക.
· റോഡ് സൈഡിലും മറ്റും വിലകുറച്ച് വില്‍ക്കുന്ന കശുവണ്ടിപരിപ്പ്, ഉണക്കമുന്തിരി മുതലായവ വാങ്ങാതിരിക്കുക.
· ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും തൊലികളഞ്ഞ് ഉപയോഗിക്കാന്‍ പറ്റുന്നവ തൊലി ചെത്തിക്കളഞ്ഞതിനു ശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക. അല്ലാത്തവ അല്‍പം വിനാഗിരിയോ, ഉപ്പോ ചേര്‍ത്ത വെളളത്തില്‍ 30 മിനിറ്റെങ്കിലും മുക്കിവെച്ച് നന്നായി ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം ഉപയോഗിക്കുക. പച്ചക്കറികളുടെ പുറമെയുളള കീടനാശിനി സാന്നിദ്ധ്യം ഒരുപരിധിവരെ കളയാന്‍ ഇതുവഴി സാധിക്കും.
· കേടായതോ, പഴകിയതോ, പുഴുക്കുത്തേറ്റതോ, പൂപ്പല്‍ പിടിച്ചതോ ആയ ഒരു ഭക്ഷ്യവസ്തുവും വാങ്ങി ഉപയോഗിക്കരുത്.
· ഭക്ഷ്യസുരക്ഷാ ലൈസന്‍സുളള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മാത്രമെ ഭക്ഷണസാധന ങ്ങള്‍ വാങ്ങാവൂ.
· പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ നിബന്ധനകള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും
കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി