കൽപ്പറ്റ: വയനാട് പീസ് വില്ലേജ് ക്യാമ്പസിൽ നിർമ്മിക്കുന്ന കാൻ്റീൻ ബ്ലോക്കിൻ്റെ കല്ലിടൽ കർമ്മം
സാമൂഹിക പ്രവർത്തകനും
ജനശബ്ദം മാനേജിങ്ങ് എഡിറ്ററും
മസ്ജിദുൽ ഇഹ്സാൻ പ്രസിഡൻ്റുമായ
എം. സിബ്ഗത്തുല്ല കുന്ദമംഗലം, യു.എ.ഇയിലെ മുബാറക് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ
ഹസൻ പാറക്കൽ വളാഞ്ചേരി
എന്നിവർ ചേർന്ന് നിർവഹിച്ചു.വളാഞ്ചേരി-കാവുംപുറം പാറക്കൽ കൺവെൻഷൻ സെൻ്റർ മെക്ക് 7 ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെയും മറ്റു സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ്
കല്ലിടൽ നടന്നത്.
പീസ് വില്ലേജ് പി.കെ ജമാൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പി.ആർ.എം കെസിയ മരിയ ആമുഖഭാഷണം നടത്തി.
എം. സിബ്ഗത്തുല്ലയെ പീസ് വില്ലേജ് സെക്രട്ടറി കെ. മുസ്തഫ മാസ്റ്ററും
ഹസൻ പാറക്കലിനെ ജനറൽ മാനേജർ
ഹാരിസ് അരിക്കുളവും പൊന്നാട അണിയിച്ച് ആദരിച്ചു. പീസ് വില്ലേജ്
സെക്രട്ടറി സദ്റുദ്ദീൻ വാഴക്കാട് പദ്ധതി വിശദീകരിച്ചു. വളാഞ്ചേരി മെക്സെവൻ അംഗങ്ങളായ അബ്ദുർറഹ്മാൻ അൻസാരി, രാധാമണി ഐങ്കലത്ത്, മുഹമ്മദലി ഒറവക്കോട്ടിൽ, ഹുസൈൻ വളാഞ്ചേരി, സാമൂഹിക പ്രവർത്തകരായ ഷാജികാരന്തൂർ, നാസർ അരിയിൽ, തുടങ്ങിയവർ സംസാരിച്ചു. പീസ് വില്ലേജ് ഫീൽഡ് കോഡിനേറ്റർ മുഹമ്മദലി വളളുവമ്പ്രം പങ്കെടുത്തു. സീനിയർ സൂപ്പർവൈസർ അബ്ദുല്ല പച്ചൂരാൻ നന്ദി പറഞ്ഞു. ഇരുനൂറ് പേർക്ക് ഭക്ഷണം കഴിക്കാവുന്ന
ഡൈനിങ്ങ് ഹാൾ, കിച്ചൺ, സ്റ്റോർ റൂം,
ഔട്ട് ലറ്റ് എന്നിവ ഉൾപ്പെടുന്നതാണ്
കാൻ്റീൻ ബ്ലോക്ക്. ഉദാരമതികളുടെ
സാമ്പത്തിക പിന്തുണയോടെയാണ്
കെട്ടിടത്തിൻ്റെ നിർമ്മാണം.
ഫോട്ടോ ക്യാപ്ഷൻ : വയനാട് പീസ് വില്ലേജ് ക്യാമ്പസിൽ നിർമ്മിക്കുന്ന
കാൻ്റീൻ ബ്ലോക്കിൻ്റെ കല്ലിടൽ കർമ്മം
സാമൂഹിക പ്രവർത്തകനും
ജനശബ്ദം മാനേജിങ്ങ് എഡിറ്ററും
മസ്ജിദുൽ ഇഹ്സാൻ പ്രസിഡൻ്റുമായ
എം. സിബ്ഗത്തുല്ല കുന്ദമംഗലം, യു.എ.ഇയിലെ മുബാറക് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ
ഹസൻ പാറക്കൽ വളാഞ്ചേരി
എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.