വൈത്തിരി: വിദ്യാരംഗം കലാസാഹിത്യ വേദി വൈത്തിരി ഉപജില്ലയുടെ നേതൃത്വത്തിൽ ‘മഞ്ഞ്’എം.ടിയുടെ നോവലിലെ ഭാവകാവ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപജില്ലാതല സാഹിത്യ സെമിനാർ നടത്തി. വൈത്തിരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന സെമിനാർ സ്കൂൾ പ്രധാനാധ്യാപിക പ്രിയരഞ്ജിനി സി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രതിനിധി മഹേഷ് പി അധ്യക്ഷത വഹിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ വി, ഉപജില്ല കോർഡിനേറ്റർ ശരത്റാം,എക്സിക്യൂട്ടീവ് അംഗങ്ങളായ അവിനാഷ് പി, സ്നിഗ്ദ്ധ പി, അധ്യാപികയായ ആൻസി വി.ആർ, ലൈബ്രേറിയൻ ശ്രീമതി പ്രേമ എന്നിവർ നേതൃത്വം നൽകി. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ കോർഡിനേറ്ററും, മലയാളം അധ്യാപകനുമായ അജ്മൽ കക്കോവ് ആയിരുന്നു സെമിനാറിന്റെ മോഡറേറ്റർ. പ്രശസ്ത എഴുത്തുകാരനായ പി.കെ ജയചന്ദ്രനായിരുന്നു വിധികർത്താവ്.
വിവിധ വിദ്യാലയങ്ങളിൽ നിന്നും വന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ
മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.






