ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത് . ജനറേറ്റർപ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി.ആളപായമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉത്പാദനം നിർത്തി. പീക്ക് സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താൽക്കാലികമായി നിർത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തകരാർ പരിഹരിച്ചു ഉല്പാദനം പുനസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നു.

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം; അനുവദിച്ചത് 831 കോടി രൂപ, നാളെ മുതൽ വിതരണമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം