ജില്ലയിലെ സ്കൂളുകളില്‍ കൈറ്റ് 662 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചു.

കൽപറ്റ: ഈ അധ്യയന വർഷം മുതല്‍ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയില്‍ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 85 സ്കൂളുകളി‍ല്‍ 662 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) പൂർത്തിയാക്കി. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സര്‍ക്കീട്ട് നിര്‍മാണം, സെന്‍സറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയ മാതൃകകളും കണ്ടെത്താന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നത്.
സ്കൂളുകള്‍ക്ക് നല്‍കിയ റോബോട്ടിക് കിറ്റിലെ ആര്‍ഡിനോ ബ്രഡ്
ബോര്‍ഡ്, ഐ ആര്‍ സെന്‍സര്‍, സെര്‍വോ മോട്ടോര്‍, ജമ്പര്‍ വെയറുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈറ്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ്
പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ തയ്യാറാക്കലാണ് ആദ്യ പ്രവർത്തനം. എ ഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷന്‍ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാര്‍ട്ട് വാതിലുകള്‍ തയ്യാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്തുനോക്കേണ്ട അടുത്ത പ്രവർത്തനം. കൂടുതൽ റോബോട്ടിക് കിറ്റുകള്‍ ആവശ്യമുള്ള സ്കൂളുകള്‍ക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.
പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കേണ്ട ജില്ലയിലെ 282 അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനം കൈറ്റ് ജൂലൈ 31 നുള്ളിൽ പൂർത്തിയാക്കും. നിലവില്‍ നൽകിയ റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെ ചലിക്കുന്ന റോബോട്ടുകള്‍ ഉള്‍പ്പെടെ നിര്‍മിക്കാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് കിറ്റുകള്‍ ഈ വർഷം തന്നെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ, കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ വര്‍ഷം സ്കൂളുകളില്‍ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.