മാമോദീസ ചടങ്ങിനിടെ കുഞ്ഞ് മരിച്ചു; പുരോഹിതനെതിരെ അന്വേഷണം.

ബുചാറസ്റ്റ് : മാമോദീസ ചടങ്ങിനിടെ കുഞ്ഞ് മരിച്ചതിൽ ക്രിസ്ത്യൻ പുരോഹിതനെതിരെ അന്വേഷണം . വടക്കുകിഴക്കൻ റൊമാനിയയിലെ സുസേവയിൽ തിങ്കളാഴ്ചയാണ് സംഭവം.

റൊമാനിയൻ ഓർത്തഡോക്സ് പള്ളിയിൽ, മാമോദീസ സമയത്താണ് കുഞ്ഞ് മരണപ്പെട്ടത് . ശിരസ്സ് വെള്ളത്തിലായിരുന്ന സമയത്തുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.

ആറ് ആഴ്ച പ്രായമുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരുന്നു, ഇത് ഹൃദയസ്തംഭനത്തിന് കാരണമായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു . പള്ളിയിൽ നിന്ന് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കുട്ടി കരഞ്ഞിട്ടും പുരോഹിതൻ മൂന്നു പ്രാവശ്യം വെള്ളത്തിൽ മുക്കിപ്പിടിച്ചതായും , ഒടുവിൽ പുരോഹിതനിൽ നിന്നും കുട്ടിയെ പിടിച്ചു വാങ്ങി , തുടച്ചെടുക്കുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ മരണത്തെത്തുടർന്ന് നരഹത്യ ചുമത്തി അന്വേഷണം ആരംഭിച്ചു . സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് സഭയുടെ മാമോദീസ ചടങ്ങുകൾ മാറ്റണമെന്നും ആവശ്യം ഉയരുന്നു . ഇതിനായി 60,000 ലധികം പേർ ഒപ്പ് വച്ച അപേക്ഷയും അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട് . അതേ സമയം മാമോദീസ അനുഷ്ഠാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സഭയുടെ യാഥാസ്ഥിതിക വിഭാഗത്തിന്റെ നേതാവ് ആർച്ച് ബിഷപ്പ് തിയോഡോസി പറഞ്ഞു .

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.