വാട്ട്സ്ആപ്പിനെ മലര്‍ത്തിയടിച്ച് ടെലഗ്രാം; ജനുവരി മാസം സംഭവിച്ചത്.

ന്യൂയോര്‍ക്ക്: ജനുവരി മാസത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര അപ്ലിക്കേഷനായി ടെലഗ്രാം മാറിയതായി കണക്കുകള്‍. ജനുവരിയിൽ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ലോകത്ത് ആകെ 50 കോടിയിലധികം പേരാണ് ഓരോ മാസവും ടെലിഗ്രാം ഉപയോഗിക്കുന്നത്. സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ടെലിഗ്രാം ഇൻസ്റ്റാളുകൾ ഉള്ള രാജ്യങ്ങളിൽ ഇന്ത്യയിൽ 24 ശതമാനവും ഇന്തൊനേഷ്യ 10 ശതമാനവും ഉയർച്ചയാണ് ഈ മാസം ഉണ്ടായിരിക്കുന്നത്.

അതേ സമയം ആന്‍ഡ്രോയ്ഡ് ഗൂഗിൾ പ്ലേയിലെ ഡൗൺലോഡുകളുടെ കാര്യത്തിൽ ഡിസംബറിൽ ടെലിഗ്രാം ഒമ്പതാം സ്ഥാനത്തെത്തി. ആപ്പിൾ ആപ്പ് സ്റ്റോറിലെ മികച്ച അഞ്ച് ഡൗൺലോഡ് ആപ്പുകളുടെ പട്ടികയിൽ ഇടംനേടാനും സാധിച്ചു. സോഷ്യൽ മെസഞ്ചർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡൗൺ‌ലോഡ് ചെയ്ത 10 ആപ്പുകളുടെ പട്ടികയിലും ടെലിഗ്രാം പ്രവേശിച്ചു.

ടെലഗ്രാമിന്‍റെ ആഗോളതലത്തിലെ ഈ വളര്‍ച്ചയ്ക്ക് വാട്ട്സ്ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമായിരിക്കാം എന്നാണ് ടെക് ലോകം പറയുന്നത്. ടെലിഗ്രാമിന് പുറമെ സിഗ്നൽ ആപ്ലിക്കേഷനും ഡൌണ്‍ലോഡില്‍ വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പിന് ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളാണുള്ളത്.

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന് ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. അതേ സമയം ഉപയോക്താക്കള്‍ക്കിടയിലെ ആശങ്കയും, ഉപയോക്താക്കളെ നഷ്ടപ്പെടുന്നതും പരിഗണിച്ച് വാട്ട്സ്ആപ്പ് മാതൃകമ്പനി പുതിയ നിയമം നടപ്പാക്കുന്നത് മെയ് മാസം വരെ നീട്ടിയിട്ടുണ്ട്

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം; മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ട്രെയിനുകളില്‍ മദ്യകുപ്പിയുമായി യാത്രചെയ്യാമോ? നിയമങ്ങളറിയാം, നിയന്ത്രണങ്ങളും

ബസ്സുകള്‍ വിമാനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് യാത്രചെയ്യാന്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന സൗകര്യപ്രദമായ മാര്‍ഗ്ഗമാണ് ട്രെയിന്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ യാത്രക്കാരുടെ സൗകര്യത്തിനായി പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍

കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐഎം സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി

എല്ലാ വോട്ടർമാരും ശ്രദ്ധിക്കുക! എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ, കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9ന്

കേരളത്തില്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്‌ഐആര്‍)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.