കല്‍പ്പറ്റ. :വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനുള്ള കരട് വിഞ്ജാപനം അതേപടി നടപ്പില്‍ വരുത്തിയാല്‍ വന്യമൃഗശല്യത്തിനെതിരെ പോരാടി കൊണ്ടിരിക്കുന്ന ജില്ലയിലെ കര്‍ഷക സമൂഹത്തിന് അത് ഇരട്ടി പ്രഹരമായിരിക്കും . വന്യമൃഗശല്യത്തില്‍ നിന്നും പരിഹാരം വേണമെന്ന ആവശ്യവുമായി നിരന്തരം പോരാട്ടത്തിലുള്ള കര്‍ഷകര്‍ക്ക് അവരുടെ പ്രതീക്ഷകള്‍ എല്ലാം തല്ലികെടുത്തി കൊണ്ടുള്ള അതിര്‍ത്തി നിര്‍ണയമാണ് കരട് വിഞ്ജാപനത്തിലുള്ളത് . അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇ തെറ്റായ ഉത്തരവ് പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ വെച്ച് നടന്ന കണ്വന്ഷന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സി. ഗംഗാധരന് സംഘടനാ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് കെ.എ.പ്രേംജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.എന്‍ മുരളീധരന് , കെ.ആര് സുധാകരന് , രേഖാ സി.എസ് , എം.പി. ജയപ്രകാശ് , കെ.ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.