കല്‍പ്പറ്റ. :വയനാട് മെഡിക്കല്‍ കേളേജ് എവിടെ എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ബി.ജെ.പി-എസ്.ടി – മോര്‍ച്ച
(ആദിവാസി സംഘം ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്
ജില്ലാ കലക്ട്രേറ്റിലേക്കു മാര്‍ച്ചും ധര്‍ണ്ണയും നടത്തി എസ്.ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുബ്രഹ്മണ്യന്‍ വേങ്ങച്ചോലയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദന്‍ പള്ളിയറ ഉദ്ഘാടനം ചെയ്തു.രണ്ട് ലക്ഷത്തോളം ആദിവാസികള്‍ തിങ്ങി പാര്‍ക്കുന്ന വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജിന് 620 കോടി രൂപയോളം ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നു പറയുന്ന സര്‍ക്കാര്‍ ദാനമായി കിട്ടിയ സ്ഥലത്തിന് ഇല്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചു ആ സ്ഥലത്തെ മരങ്ങള്‍ മുറിച്ചുവിറ്റും റോഡുപണിയുടെ പേരു പറഞ്ഞു കൊണ്ടും സര്‍ക്കാര്‍ കോടികളുടെ അഴിമതികള്‍ നടത്തിയതായി അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷന്‍ സജി ശങ്കര്‍ തുടര്‍ന്ന് മുഖ്യ ഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് പി. ജി ആനന്ദ്കുമാര്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ
കെ.മോഹന്‍ദാസ്,പ്രശാന്ത് മലവയല്‍, സിന്ധു നെടുങ്ങോട് ,മോര്‍ച്ച സംസ്ഥാന ട്രഷറര്‍, സി.എ ബാബു, വൈ. പ്രസിഡണ്ട്, അരീക്കര ചന്തു,ജനറല്‍ സെക്രട്ടറി
മഹേഷ് കോളിച്ചാല്‍, ന്യൂനപക്ഷമോര്‍ച്ച ഉപാദ്ധ്യക്ഷന്‍ മജീദ് ഉസ്താദ്, ടി.എം.സുബീഷ് കണ്ണന്‍ കണിയാരം കേളു അത്തിക്കൊല്ലി ,രാജന്‍ പുഞ്ചവയല്‍, വേണു താഴത്തുവയല്‍ ,പ്രവീണ്‍, മുട്ടില്‍മല, മോഹനന്‍ എന്‍:വി. എന്നിവര്‍ സംസാരിച്ചു.

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ