കേരള സംസ്ഥാന സർക്കാരിന്റെ കീഴിൽ സിവിൽ പോലീസ് ഓഫീസറായി നിയമനം ലഭിച്ച ശ്രീ. പ്രഭുവിനെ തേറ്റ മല സംഘചേതന ഗ്രന്ഥാലയം അനുമോദിച്ചു. പി.കെ.സുരേഷ് മാസ്റ്റർ, കെ. അൻവർ , കെ.പി.ഹാരിസ്, യൂനുസ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.