ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് അന്‍പത് രൂപ വര്‍ധിപ്പിച്ചു. അസംസ്കൃത എണ്ണവിലയിലെ വര്‍ധന ചൂണ്ടിക്കാട്ടിയാണ് നടപടി. പെട്രോള്‍, ഡീസല്‍ വിലയിലെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നതിനിടെയാണ് എല്‍.പി.ജി വിലയും ക്രമാതീതമായി ഉയരുന്നത്.
കാരണങ്ങള്‍ കേട്ട് പഴകിയതു തന്നെ. അസംസ്കൃത എണ്ണവിലയിലെ വര്‍ധന, ഇറക്കുമതിച്ചെലവ്. ജനജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉയരുകയാണ്. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
ഡൽഹിയില്‍ ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. ഫെബ്രുവരി 4ന് 26 രൂപയും വര്‍ധിച്ചിരുന്നു.