സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് നാളെ(ചൊവ്വ) കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന അദാലത്തിന് മന്ത്രിമാരായ എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ട് മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവരും കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും