മാനന്തവാടി സര്‍ക്കാര്‍ നഴ്സിങ് കോളേജില്‍ ട്യൂട്ടര്‍/ബോണ്ടഡ് ലക്ചര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 25,000 രൂപ. ഒരു വര്‍ഷമാണ് കാലാവധി. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷനുമുള്ളവര്‍ സെപ്റ്റംബര്‍ 18 ന് രാവിലെ 10.30ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, തിരിച്ചറിയല്‍ രേഖകളുമായി പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ – 04935 246434

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.