ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി എം.എം.എസ്.ഇ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആന്‍ഡ് ആക്സലറേറ്റിങ് എംഎസ്എംഇ പെര്‍ഫോമന്‍സ് പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 16 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ എം.എം.എസ്.ഇ ക്ലിനിക്ക് നടക്കും. ജി.എസ്.ടി, ഭക്ഷ്യ സുരക്ഷാ, ലീഗല്‍ മെട്രോളജി നിയമ വശങ്ങള്, മലിനീകരണ നിയന്ത്രണ ബോര്‍ഡും നിയമ വശങ്ങളും തുടങ്ങീയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ ഉണ്ടാവും. എം.എം.എസ്.ഇ ക്ലിനിക്കില്‍ ഉദ്യം രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും പുതുതായി പ്രവര്‍ത്തനം ആരംഭിച്ചവര്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകളില്‍ സെപ്റ്റംബര്‍ 12 ന് വൈകിട്ട് നാലിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: ജില്ലാ വ്യവസായ കേന്ദ്രം – 04936 202485, താലൂക്ക് വ്യവസായ ഓഫീസ് വൈത്തിരി- 9846363992, താലൂക്ക് വ്യവസായ ഓഫീസ് മാനന്തവാടി – 7034610933.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.