അദാലത്തില്‍ ജനങ്ങള്‍ ഒഴുകിയെത്തി പരാതി കേള്‍ക്കാന്‍ വിശ്രമമില്ലാതെ മന്ത്രിമാർ

തിങ്കളാഴ്‌ച രാവിലെ ഒമ്പത്‌ മുതല്‍ പനമരം സെന്റ്‌ ജൂഡ്‌ പാരിഷ്‌ ഹാളിലെ സാന്ത്വന സ്‌പര്‍ശം അദാലത്തിലേക്ക്‌ പരാതികളും അപേക്ഷകളുമായി ജനങ്ങള്‍ ഒഴുകിയെത്തി. മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പനമരം ബ്ലോക്കിന്റെ പരിധിയിലുമുള്ള മുന്‍കൂട്ടിയുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ചവരും നേരിട്ട്‌ പരാതി സമര്‍പ്പിക്കാനെത്തിയവരുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. പൂര്‍ണ്ണമായും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു അദാലത്തിന്റെ ക്രമീകരണങ്ങള്‍. തിരക്ക്‌ നിയന്ത്രിക്കാനും വരുന്നവര്‍ക്ക്‌ സാനിറ്റൈസര്‍ നല്‍കാനുമെല്ലാം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ അപേക്ഷകര്‍ക്ക്‌ പ്രത്യേക കൗണ്ടറില്‍ നിന്നും ടോക്കണ്‍ നല്‍കി മന്ത്രിമാരെ നേരിട്ട്‌ കാണാന്‍ അവസരം ഒരുക്കിയിരുന്നു. ഇവിടെ നിന്നും ഊഴം അനുസരിച്ചായിരുന്നു അദാലത്ത്‌ നടക്കുന്നയിടത്തേക്കുള്ള പ്രവേശനം. ഭിന്നശേഷിക്കാരായ അപേക്ഷകര്‍ക്ക്‌ അധികസമയം കാത്തു നില്‍ക്കാതെ മന്ത്രിമാരെ കണ്ട്‌ പരാതികളും അപേക്ഷകളും നല്‍കാന്‍ സൗകര്യമുണ്ടായിരുന്നു.

ഓണ്‍ലൈനില്‍ കാബിനറ്റ്‌ യോഗമുള്ളതിനാല്‍ അല്‍പ്പസമയം ഇതിനായി ചെലവഴിച്ചതിന്‌ ശേഷം മന്ത്രിമാരായ ഇ.പി.ചന്ദ്രശേഖരന്‍, ടി.പി.രാമകൃഷ്‌ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അദാലത്ത്‌ നടക്കുന്ന ഹാളിലേക്ക്‌ എത്തുകയായിരുന്നു. അവസാന പരാതിക്കാരെയും കണ്ടതിന്‌ ശേഷമാണ്‌ ഇവര്‍ അദാലത്തിന്റെ വേദി വിട്ടത്‌. വിശ്രമമില്ലാതെ ജനങ്ങളില്‍ നിന്നും ഒരേസമയം മൂന്ന്‌ മന്ത്രിമാരും പരാതികള്‍ പരിശോധിച്ചു. റവന്യു സംബന്ധമായ പരാതികള്‍, റേഷന്‍ കാര്‍ഡുകളുടെ തരം മാറ്റം, ചികിത്സാധനസഹായം, പട്ടയം എന്നിങ്ങനെയുള്ള പരാതികള്‍ക്ക്‌ പുറമെ പ്രാദേശിക വിഷയങ്ങളും അദാലത്തിന്റെ പരിഗണനയ്‌ക്കായി വന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയ്‌ക്കായുള്ള പരാതികള്‍ തീരുമാനത്തിനായി സമര്‍പ്പിക്കും. വായ്‌പ എഴുതി തള്ളല്‍, വിദ്യാഭ്യാസ വായ്‌പയലിലെ പലിശയിളവ്‌ തുടങ്ങിയ കാര്യങ്ങളിലും സംസ്ഥാന തലത്തില്‍ പ്രത്യേക തീരുമാനം വേണ്ടതാണ്‌. ബാക്കിയുള്ള പരാതികളില്‍ എളുപ്പം തീര്‍പ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മന്ത്രിമാര്‍ പരിഹാരമുണ്ടാക്കി. റവന്യു, സിവില്‍ സ്‌പ്ലൈസ്‌, കൃഷി, സാമൂഹ്യനീതി വകുപ്പ്‌, പഞ്ചായത്ത്‌ എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായി പ്രത്യേക കൗണ്ടര്‍ അദാലത്തില്‍ സജ്ജമാക്കിയിരുന്നു. ഓണ്‍ലൈനായി മുന്‍കൂട്ടി ലഭിച്ച പരാതികളുടെ വിവരങ്ങള്‍ ഇവിടെ നിന്നും പരാതിക്കാരെ ഡോക്കറ്റ്‌ നമ്പര്‍ പ്രകാരം അറിയിച്ചു. മന്ത്രിമാരെ നേരിട്ട്‌ കണ്ട്‌ ബോധ്യപ്പെടുത്തേണ്ട പരാതികളിലും അപേക്ഷകളിലും ടോക്കണ്‍ പ്രകാരം ആളുകളെ അദാലത്ത്‌ വേദികളിലെത്തിരിച്ചിരുന്നു. നാല്‍പ്പതോളം കുടുംബശ്രീ വളണ്ടിയര്‍മാരും അദാലത്തിലെന്നുവരെ സഹായിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിച്ചിരുന്നു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ട് മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവരും കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും

സംരംഭകര്‍ക്കായി എം.എസ്.എം.ഇ ക്ലിനിക്ക്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി എം.എം.എസ്.ഇ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ലോക ബാങ്ക് പദ്ധതിയായ റൈസിങ് ആന്‍ഡ് ആക്സലറേറ്റിങ്

നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു 11 പേർക്ക് പരിക്ക്

വെള്ളമുണ്ട – പുളിഞ്ഞാൽ റോഡിലാണ് അപകടമുണ്ടായത്. തൊഴിലാളികളൂമായി പോയ ജീപ്പ് ആണ് അപകടത്തിൽപെട്ടത്. ജീപ്പിൽ ഉണ്ടായിരുന്ന 11 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജി ലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം

ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വയനാട് ഹെവൻസ് ഗ്രൂപ്പ് വീൽചെയറുകൾ നൽകി.

സമൂഹത്തിന്റെ നാനാ തുറകളിലെ രോഗികളെ ചേർത്തുപിടിക്കുക എന്ന ആശയത്തോടുകൂടി വയനാട് ഹെവൻസ് എന്ന ഗാനമേള ട്രൂപ്പ് നടത്തിവരുന്ന എക്യുപ്മെന്റ്സ് കലക്ഷന്റെ ഭാഗമായി ലഭിച്ച വീൽചെയർ കൈമാറി. പരിപാടിയിൽ വയനാട് ഹെവൻ ടീം മാനേജരായ ലുക്മാൻ

റഫറി സെമിനാര്‍ നടത്തി.

കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.