ലൈഫ് മിഷൻ: സ്വന്തമായി വീടില്ലാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാം

ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുവേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. മുൻപ് അപേക്ഷിക്കാൻ വിട്ടുപോയ അർഹരായവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മുൻപ് ലൈഫ് മിഷനിൽ വീടിനുള്ള അപേക്ഷ സമർപ്പിക്കാൻ 2020 സെപ്റ്റംബർ 23 വരെ സർക്കാർ സമയം നൽകിയിരുന്നു. എന്നാൽ, അർഹരായ ഒട്ടേറെപ്പേർക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും അവസരം നൽകിയിരിക്കുന്നത്.

അർഹത

ലൈഫ് ഗുണഭോക്തൃ പട്ടികയിൽനിന്നു വിട്ടുപോയ അർഹരായ, ഭൂമിയുള്ള ഭവനരഹിതർക്കും ഭൂമിയില്ലാത്ത ഭവനരഹിതർക്കും അപേക്ഷ സമർപ്പിക്കാം. ഒരേ റേഷൻകാർഡിൽ ഉൾപ്പെടുന്നവരെ ഒറ്റ കുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിനു മാത്രമായാണു പരിഗണിക്കുക. പട്ടികജാതി/ പട്ടികവർഗ/ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുണ്ട്. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?

നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആദ്യം റജിസ്റ്റർ ചെയ്യണം. തുടർന്ന് റജിസ്റ്റേഡ് മൊബൈൽ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. സ്വന്തമായോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹെൽപ് ഡസ്കുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. റേഷൻകാർഡ്, ആധാർ കാർഡ്, ജാതിസർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. www.life2000.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളമുണ്ട – മംഗലശ്ശേരി മല റോഡ് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ

ബാർബറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുൽപള്ളി പാതിരി പുത്തൻപുരയ്ക്കൽ പി.ജെ.ഷാജു(56) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിനുള്ളിലാണ് ഷാജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചത്തോളം പഴക്കമുണ്ട്.

സീറ്റ് ഒഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളജിൽ എം.എ ഹിസ്റ്ററി, എം. കോം കോഴ്സുകളിൽ എസ്.സി വിഭാഗത്തിന് സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള താത്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 10ന് രാവിലെ 11ന്

ആവേശത്തേരേറി കോട്ടവയലിന്റെ ഓണാഘോഷം

കല്‍പ്പറ്റ: കോട്ടവയല്‍ അനശ്വര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ നാടിന്റെ ഉത്സവമായി. ‘ഓണാവേശം’ എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും നാടൊന്നടങ്കം അണിനിരന്നു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ജൈവവൈവിധ്യ കോൺഗ്രസ്; അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത്  ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പ്രൊജക്റ്റ് അവതരണം, പെയിന്റിങ്, പെൻസിൽ ഡ്രോയിങ്, പുരയിട ജൈവവൈവിധ്യ സംരക്ഷണം

അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്

പനമരം:അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.