തുടർച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86. 61 രൂപയുമാണ് വില.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,