കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2021- 22 വർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാർ കാപ്പിൽ വിപി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമല രാമൻ അധ്യക്ഷത വഹിച്ചു. പദ്ധതി രേഖ പ്രകാശനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാട്ടി ഗഫൂർ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കുഞ്ഞായിഷ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷാജു പി ജെയിംസ്, ഡോക്ടർ നിതീഷ് കുമാർ, അളകനന്ദ കെഎച്ച് എന്നീ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ ബി നസീമ, സിന്ധു ശ്രീധരൻ, എന്നിവർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യ ബിജുകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, സുമ ടീച്ചർ, കടവൻ ഹംസ, രാജേന്ദ്ര പ്രസാദ്, സുരേഷ് ബാബു, വിഎസ് സിദ്ദിഖ്, സുരേഷ് കുമാർ കരണി, ഉണ്ണികൃഷ്ണൻ ചീക്കല്ലൂർ, ശശിധരൻ വി കെ, ഭരണസമിതി അംഗങ്ങളായ ഷംസുദ്ദീൻ പള്ളിക്കര, സന്ധ്യാ ലിശു, സരിത. ടി കെ, രജിത കെ പി, രോഷ്മ രമേഷ്, സലിജ ഉണ്ണി, നൂർഷ ചേനോത്ത്, സീനത്ത് തൻവീർ,ജസീ ലെസ്ലി, ലത്തീഫ് മേമാടൻ, ബിന്ദു ബാബു, സുജേഷ് കുമാർ, മുരളി മാഷ്, എന്നിവർ സംസാരിച്ചു. സെക്രട്ടറി.വി ഉസ്മാൻ നന്ദി പറഞ്ഞു.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം