കൽപ്പറ്റ: സാധാരണ ജനങ്ങളുടെ കുടുംബ ബഡ്ജറ്റിൻ്റെ താളം തെറ്റിക്കുന്ന രീതിയിൽ പെട്രോളിയം പാചകവാതക വില ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവയ്ക്ക് ചുമത്തിയിരിക്കുന്ന അധിക നികുതി പിൻവലിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കാതെ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാരുകൾക്കെതിരെ ജനം വിധിയെഴുതുന്ന സമയം വിദൂരമല്ല. തങ്ങൾക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരത അവസാനിപ്പിക്കാൻ അധികാരികൾ തയാറാകണമെന്നും പെട്രോളിയം പാചകവാതക വില വർദ്ധനവിനെതിരെയും, കേരള സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെയും എൻ.ജി.ഒ അസോസിയേഷൻ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ആവശ്യപ്പെട്ടു.
കെ.ടി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോറിൻ സെക്വീര, എൻ.വി അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, ഇ.വി.ജയൻ, കെ.എ ജോസ്, എം.എ ബൈജു, സിനീഷ് ജോസഫ്, ജെയിംസ് കുര്യൻ, ശരത്ത് ശശിധരൻ, ബിജു ജോസഫ്, ഷൈൻ ജോൺ, റജീസ് കെ.തോമസ് തുടങ്ങിയവർ സംസാരിച്ചു