മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച് ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു.

കൽപ്പറ്റ: മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച്
തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സമാപിച്ചു. വ്ളോഗർമാർ, ബ്ലോഗർമാർ , ഓൺ ലൈൻ മാധ്യമ പ്രവർത്തകർ എന്നിവരുടെ കേരളം, കർണാടക ,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് ഇരുനൂറിലധികം പ്രതിനിധികൾ ത്രിദിന സംഗമത്തിൽ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്
മീറ്റ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഹോസ്പിറ്റാലിറ്റി പാർട്ണറായ വയനാട് ടൂറിസം ഓർഗനൈസേഷൻ്റെ കീഴിലുള്ള ഇരുപതിലധികം റിസോർട്ടുകളാണ് ഇതിനായി ഒരുക്കിയിരുന്നു.

എം.പി. എം വി.ശ്രേയാംസ് കുമാർ ഓൺലൈനായി പങ്കെടുത്തു.ഡോ. ബോബി ചെമ്മണ്ണൂരാണ് മിസ്റ്റി ലൈറ്റ്സ് 2021 എന്ന പേരിലുള്ള ഇൻഫ്ളുവൻ സേഴ്സ് മീറ്റിൻ്റെ മുഖ്യാതിഥി.
ഉദ്ഘാടന ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. രാധാകൃഷ്ണൻ , വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രതിനിധികനായ , വാഞ്ചീശ്വരൻ , ബി.ശൈലേഷ് , അനൂപ് മൂർത്തി എന്നിവർ പ്രസംഗിച്ചു.

യൂട്യുബ് പ്രതിനിധി പൂർണ്ണിമ വിജയൻ ,
എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഡി.ടി.പി.സി. വയനാടിൻ്റെ നേതൃത്വത്തിൽ എക്സ്പ്ലോർ വയനാട് എന്ന പേരിൽ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ക്രമീകരിച്ചിരുന്നു. ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ ഉണർവ് നാടൻ കലാ സംഘാംഗങ്ങൾ വയനാടിൻ്റെ തനത് കലാ സാംസ്കാരിക പരിപാടികളുടെ അവതരിപ്പിച്ചു.

പ്രളയം, കോവിഡ് എന്നിവക്ക് ശേഷം തകർന്ന ടൂറിസം – കാർഷിക മേഖലകൾക്ക് ഉണർവ്വ് നൽകുന്നതിനും ആഗോള പ്രചരണം നൽകുന്നതിനുമായി സംഘടിപ്പിച്ചിട്ടുള്ള സo ഗമത്തിൽ ചില വിദേശ പ്രതിനിധികൾ ഓൺ ലൈൻ ആയി പങ്കെടുത്തു. .

ടീ ടൂർ, കോഫീ ടൂർ, ഹണി ടൂർ എന്നിവയും പൈതൃക ഗ്രാമ സന്ദർശനവും മാതൃകാ കർഷകരുടെ ഫാം സന്ദർശനം എന്നിവയുമുണ്ടായിരുന്നു..

സമാപനത്തോടനുബന്ധിച്ച്
വൈത്തിരി വില്ലേജിൽ നടന്ന പൊതുപരിപാടിയിൽ
250 ലധികം പേർ പങ്കെടുത്തു. ചടങ്ങിൽ
പങ്കെടുത്ത രണ്ട് ലക്ഷത്തിന് മുകളിൽ സബ്സ്ക്രിപ്ഷൻ ഉള്ള എല്ലാ യൂട്യൂബർമാർക്കും 22 കാരറ്റ് ബോബി ആൻറ് മറഡോണ ഗോൾഡ് ബട്ടൻ

ഡോ: ബോബി ചെമ്മണ്ണൂർ ഗോൾഡ് ബട്ടൺ സമ്മാനിച്ചു. . ഏറ്റവും പ്രായം കൂടിയ യൂട്യൂബർ അന്നമ്മ ചേടത്തിയെയും ഇരുകാലുകളും കൈകളുമില്ലാത്ത മോട്ടിവേഷൻ യൂ ട്യൂബർ ശിഹാബ്, മറ്റ്

മില്യണയർമാരെയും പ്രത്യേകം ആദരിച്ചു.
മാധ്യമ രംഗത്തെ ഗവേഷകരായ

ജർമ്മനിയിൽ നിന്ന് മേരി എലിസബത്ത് മുള്ളർ, നെതർലൻഡിൽ നിന്ന് മുഹമ്മദ് സഫദ്, ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം പ്രൊഫസർ ദേവദാസ് രാജാറാം എന്നിവർ ഓൺലൈനിൽ പങ്കെടുത്തു. മുഖ്യാതിഥിയായ ഡോ. ബോബി ചെമ്മണ്ണൂർ മൂന്ന് ദിവസവും മുഴുവൻ സമയവും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഇൻഫ്ളുവൻസേഴ്സ് സംഗമം നടത്തുമെന്നും യൂട്യൂബർ മാർക്ക് സബ്സ്ക്രൈക്രൈബർമാരുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ഒരു പവൻ, അഞ്ച് പവൻ, പത്ത് പവൻ, 25 പവൻ, 50 പവൻ ,101 പവൻ എന്നിങ്ങനെ രാജ്യം മുഴുവൻ ബോബി ആൻറ് മറഡോണ 22 കാരറ്റ് ഗോൾഡ് ബട്ടൺ നൽകി ആദരിക്കുമെന്നും അഖിലേന്ത്യാ തലത്തിൽ ഇൻഫ്ളുവൻസേഴ്സ് ക്ലബ്ബ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ രംഗത്തെ സ്റ്റാർട്ടപ്പുകളായ മീഡിയ വിംഗ്സ് ഡിജിറ്റൽ സൊലൂഷൻസ് , 999 ഐ.എൻ.സി. എന്നിവരാണ് മിസ്റ്റി ലൈറ്റ് സിൻ്റെ സംഘാടകർ.

ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന 10 ഭക്ഷണശീലങ്ങൾ

ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ചില ഭക്ഷണശീലങ്ങൾ കാലക്രമേണ ഹൃദ്രോഗ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും. പൂരിത കൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ, പഞ്ചസാര, സോഡിയം എന്നിവ അമിതമായി കഴിക്കുന്നത് പോലുള്ള മോശം ഭക്ഷണക്രമങ്ങൾ ഉയർന്ന

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?

ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി

വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ് സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഇക്കാര്യം

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ അച്യുതാനന്ദന്‍റെ ചികിത്സ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനാണ് ശ്രമം.

അച്ഛൻ കഴുത്തുഞെരിച്ചു,അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചു; ഓമനപ്പുഴയിൽ ജാസ്മിനെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്ന്

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വഴിത്തിരിവ്. മകള്‍ ജാസ്മിനെ കൊലപ്പെടുത്തിയത് അമ്മയും അച്ഛനും ചേര്‍ന്നെന്ന് പൊലീസ്. പിതാവ് ജോസ്‌മോന്‍ കഴുത്തുഞെരിച്ചപ്പോള്‍ മാതാവ് ജെസി ജാസ്മിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ്

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.