വയനാട് വന്യജീവി സങ്കേതത്തിൽ നിന്നും 84 ഇനം തുമ്പികളെ കണ്ടെത്തി.

ആനകളുടേയും കടുവകളുടേയും സ്വതന്ത്ര വിഹാരകേന്ദ്രമായ വയനാട് വന്യജീവി സങ്കേതം ചെറുജീവികളുടെ കൂടെ സ്വർഗീയ ആവാസവ്യവസ്ഥയെന്ന് തെളിയിച്ച് പുതിയ തുമ്പി പഠന റിപ്പോർട്ട്. വന്യ ജീവി സങ്കേത്തിൽ തുമ്പികളെ കുറിച്ച് നടത്തിയ പഠനത്തിൽ 84 ഇനം തുമ്പികളെ കണ്ടെത്തി.
കേരള വനം വന്യജീവി വകുപ്പും
വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
വന്യ ജീവി സങ്കേതത്തിൽ കാണാൻ സാധിച്ച 49 ഇനം കല്ലൻ തുമ്പികളിലും 35 ഇനം സൂചി തുമ്പികളിലും 15 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്.

തുമ്പികൾ ഒരു ജലജന്യ ഷഡ്പദം ആയതിനാലും തുമ്പികളുടെ ലാർവകൾ ജലത്തിൽ വസിക്കുന്നവയായതിനാലും ഇവയെ തടാകങ്ങൾ, കുളങ്ങൾ, കായലുകൾ, നീർച്ചാലുകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ എന്നിവയുടെ ചുറ്റുവട്ടങ്ങളിലാണ് പൊതുവായി കണ്ടുവരുന്നത്.
അതിനാൽ തന്നെ
വന്യ ജീവി സങ്കേതങ്ങളിലെ ജലാശയങ്ങളോട് ചേർന്നാണ് പഠനങ്ങൾ നടന്നത്. 2020 ആഗസ്റ്റ് മാസം മുതൽ നവംമ്പർ 2020 വരെ നാല് മാസം നീണ്ട പഠനത്തിൽ 33 കുളങ്ങളും 28 കാട്ടരുവികളും 12 ചതുപ്പുകളും സംഘം പഠനവിധേയമാക്കി.. തെക്ക് പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ് ജലാശയങ്ങളും ചതുപ്പുകളും സമൃദ്ധമായി നിറഞ്ഞിരിക്കുന്ന സമയമായതിനാൽ തന്നെ ഈ സമയങ്ങളിൽ തുമ്പികളെ ജലാശയങ്ങൾക്കരികിൽ കൂടുതൽ കാണാൻ സാധിച്ചു എന്നും തുമ്പികളുടെ വൈവിധ്യം ഏറ്റവും കൂടുതൽ കണ്ടത് വനത്തിലെ കുളങ്ങളിലാണെങ്കിലും
പശ്ചിമഘട്ടത്തിൽ മാത്രം പ്രാദേശികമായി കാണുന്ന തുമ്പി ഇനങ്ങൾ കൂടുതൽ കണ്ടത് കാട്ടരുവികളിലാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഫേൺസ് സംഘടനയുടെ സെക്രട്ടറി കൂടിയായ മുനീർ തോൽപ്പെട്ടി പറഞ്ഞു.

കര്‍ണാടകത്തിലെ കുടക് പ്രദേശങ്ങളിലെ കാട്ടുചതുപ്പുകളിൽ മാത്രം കണ്ടുവന്നിരുന്നതും കേരളത്തിൽ ആദ്യമായി കണ്ടതുമായ ചതുപ്പ് വിരിച്ചിറകൻ (Indolestes pulcherrimus) എന്ന സൂചിത്തുമ്പി , ചെറുനീലി തുമ്പി (Amphiallagma parvum), പാണ്ടൻ കരിമുത്തൻ (Indothemis limbata), തുടങ്ങിയ നിരവധി അപൂർവ്വ തുമ്പികളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്ന് പഠനത്തിന് സാങ്കേതിക സഹായങ്ങൾ നൽകിയ സൊസൈറ്റി ഫോർ ഒഡോനൈറ്റ് സ്റ്റഡീസിലെ വിവേക് ചന്ദ്രൻ പറഞ്ഞു.

വയനാട് വന്യജീവിസങ്കേതത്തിൽ നടന്ന ഈ പ്രാഥമിക പഠനത്തിന്റെ ഫലങ്ങൾ ഇവിടുത്തെ ജലാശയങ്ങളുടെ ആര്യോഗ്യത്തെക്കുറിച്ച് ശുഭകരമായ സൂചനകളാണ് നല്കുന്നത് എന്നും വരും വർഷങ്ങളിൽ തുമ്പികളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനും വനം വകുപ്പ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും തുമ്പികളെക്കുറിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും വനം വകുപ്പ് ഉദ്ദേശിക്കുന്നു എന്നും വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ശ്രീ എസ്. നരേന്ദ്ര ബാബു IFS പറഞ്ഞു.

റിപ്പോർട്ടിന്റെ പൂർണ്ണരൂപം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്
https://www.ferns.org.in/resources/wyd-wls-odonate-2020.pdf
ഫോട്ടോകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കുക
മുനീർ തോൽപ്പെട്ടി: 97448 60686
വിവേക് ചന്ദ്രൻ: 9496349696

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?

ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി

വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ് സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഇക്കാര്യം

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ അച്യുതാനന്ദന്‍റെ ചികിത്സ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനാണ് ശ്രമം.

അച്ഛൻ കഴുത്തുഞെരിച്ചു,അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചു; ഓമനപ്പുഴയിൽ ജാസ്മിനെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്ന്

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വഴിത്തിരിവ്. മകള്‍ ജാസ്മിനെ കൊലപ്പെടുത്തിയത് അമ്മയും അച്ഛനും ചേര്‍ന്നെന്ന് പൊലീസ്. പിതാവ് ജോസ്‌മോന്‍ കഴുത്തുഞെരിച്ചപ്പോള്‍ മാതാവ് ജെസി ജാസ്മിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ്

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.