മിറക്കിൾ യൂത്ത് ക്ലബ്ബ് അസോസിയേഷൻ, KCC, KCYL തേറ്റമല, ജില്ലാ ആശുപത്രി രക്തബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫാദർ സ്റ്റീഫൻ ചീക്കപ്പാറയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ബിനിജ ബോധവത്ക്കരണ ക്ലാസ്സെടുത്തു. ഷിജു കെ.സി, ബിനോയ് എം, അൻവർ കെ.എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669