വെള്ളമുണ്ട: ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആദിവാസി സെറ്റിൽമെന്റുകളെക്കുറിച്ചു പറയുമ്പോൾ കോളനി എന്ന പദം പ്രയോഗിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് അപമാനമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഒഴുക്കൻമൂല വാർഡ് തല പ്രവേശനോത്സവം മേച്ചാരി കോളനിയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികൾ മറ്റേതു സമൂഹങ്ങളേയുമെന്ന പോലെ സ്വതന്ത്രരാണെന്നിരിക്കെ ഇത്തരം പ്രയോഗങ്ങൾ സമൂഹം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.ലതിക,ബ്ലോക്ക് അംഗം ബാലൻ,മുണ്ടത്തിയമ്മ,പാറു,വെള്ളി,ജാനു,ശാന്ത,ചന്ദ്രൻ,രാജു എന്നിവർ സംബന്ധിച്ചു.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10