മിറക്കിൾ യൂത്ത് ക്ലബ്ബ് അസോസിയേഷൻ, KCC, KCYL തേറ്റമല, ജില്ലാ ആശുപത്രി രക്തബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫാദർ സ്റ്റീഫൻ ചീക്കപ്പാറയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ബിനിജ ബോധവത്ക്കരണ ക്ലാസ്സെടുത്തു. ഷിജു കെ.സി, ബിനോയ് എം, അൻവർ കെ.എന്നിവർ സംസാരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും
മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ്
 
								 
															 
															 
															 
															






