തെരഞ്ഞെടുപ്പിനായി 948 പോളിംഗ് ബൂത്തുകളാണ് ജില്ലയില്‍ ക്രമീകരിക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 576 പ്രധാന പോളിംഗ് സ്റ്റേഷനുകളും 372 ഓക്സിലറി ബൂത്തുകളുമാണ് ഉണ്ടാകുക. ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ അഞ്ചില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള 50 സ്റ്റേഷനുകല്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. അഞ്ച് ബൂത്തുകളുള്ള 22 ഉം ആറ് ബൂത്തുകളുള്ള 23 ഉം 7 ബൂത്തുകളുള്ള 2 ഉം 8 ബൂത്തുകളുള്ള 8 ഉം പോളിങ് സ്റ്റേഷനുകളുണ്ടാകും.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.