ജില്ലയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള 124 ഉം പ്രശ്ന സാധ്യതയുള്ള 31 ഉം ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സി.എ.പി.എഫും ആന്റി നക്സല്‍ ഫോഴ്സും സുരക്ഷയ്ക്ക് ഉണ്ടാകും. രണ്ട് കമ്പനി കേന്ദ്ര സേന ഒരാഴ്ചയ്ക്കം എത്തും. തെരഞ്ഞെടുപ്പ് അടുത്ത കൂടുതല്‍ കമ്പനികള്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്







