തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം- ജില്ലാ കലക്ടർ

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തിറക്കിയ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. മാതൃകാ പെരുമാറ്റചട്ട ലംഘനവുമായും മറ്റും ബന്ധപ്പെട്ട പരാതികള്‍ സി-വിജില്‍ ആപ് വഴി പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാന്‍ സംവിധാനമുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തണം. ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റനകം വരണാധികാരി തലത്തില്‍ പരിഹാരമുണ്ടാകത്തക്ക രീതിയിലാണ് ആപ്പിന്റെ സംവിധാനം. 24 മണിക്കൂറും പരാതികള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും പ്രവര്‍ത്തിക്കും. 1950 ഹെല്‍പ്പ് ലൈന്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

അര്‍ഹരായ എല്ലാവരും വോട്ടവകാശം വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനും സ്വതന്ത്രവും നീതി പൂര്‍വ്വവുമായ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കാനും കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണം. ജനസംഖ്യ കണക്ക് പ്രകാരം 18- 19 പ്രായപരിധിയിലുള്ള 21,817 പേര്‍ ജില്ലയിലുണ്ടെങ്കിലും 6879 പേരാണ് ഇതുവരെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.

ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ പൊതുസാഹചര്യവും ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറും യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായും ഇരുവരും സംസാരിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനയുള്ളതിനാല്‍ തെരഞ്ഞെടുപ്പിന് ഇത്തവണ ഉദ്യോഗസ്ഥരുടെ വലിയ പങ്കാളിത്തം ആവശ്യമായി വരുമെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ രവികുമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്

‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്.

ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ

പീച്ചങ്കോട് എൽ.പി സ്കൂളിന് പുതിയ കെട്ടിടം ശിലാസ്ഥാപനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു

ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന  പുതിയ

വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . യുപി ജനറൽ ഓവറോൾ,എൽപി

മാനന്തവാടി ടൗണിലെ പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

മാനന്തവാടി ടൗണിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരത്തിലെത്തുന്ന ജനങ്ങളെ ഏറെ വലച്ചിരുന്ന ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലിടങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. മാനന്തവാടി ഗാന്ധി

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.