നിയമസഭാ തെരഞ്ഞെടുപ്പിനോടുനബന്ധിച്ച് ജില്ലയിലെ ചെലവുകള്‍ നിരീക്ഷിക്കുന്ന ജില്ലാ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കളക്ട്രേറ്റ് ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശനെ നിയമിച്ചു. ഇതോടൊപ്പം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം അക്കൗണ്ടിംഗ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. മാനന്തവാടി – അസിസ്റ്റന്റ് രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, സുല്‍ത്താന്‍ ബത്തേരി – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ കെ.വി ഡേവിഡ്, കല്‍പ്പറ്റ – അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ പി.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകള്‍ പ്രവര്‍ത്തിക്കുക. അസിസ്റ്റന്റ് എക്സ്പെന്റീച്ചര്‍ ഒബ്സര്‍വറുടെ നിര്‍ദ്ദേശാനുസരണം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകള്‍ പരിപാലിക്കുന്നതും അക്കൗണ്ടിംഗ് ടീമുകളാണ്.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ