ഇന്ത്യക്കാർക്ക് ടെക്സ്റ്റ് മെസേജിനെക്കാൾ പ്രിയം വോയ്‌സ് നോട്ട്‌സിനോട്

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒന്നു തുറന്നാൽ വോയ്‌സ് നോട്ട്‌സുകളുടെ മേളമാണ്. ഓഫീസ് അപ്പ്‌ഡേറ്റ്‌സ് മുതൽ സുഹൃത്തുകൾക്കിടയിലുള്ള സംഭാഷണങ്ങളാകട്ടെ ലക്ഷകണക്കിന് പേരുടെ ഡിഫോൾട്ട് ലാംഗേജ് ഇപ്പോൾ വോയ്‌സ് നോട്ട്‌സാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ടെക്സ്റ്റ് മെസേജുകളെക്കാൾ വോയിസ് നോട്ട്‌സിനെയാണ്.പെട്ടെന്നുള്ള ഷോട്ട്ക്കട്ടായി ഉപയോഗിച്ച് വന്ന വോയ്‌സ് നോട്ട്‌സ് ഇപ്പോൾ മെസേജ് സംസ്‌കാരത്തിന്റെ വലിയൊരു ഭാഗമായി തീർന്നിരിക്കുകയാണ്. ഇന്ത്യക്കാരിപ്പോൾ ഫോണിലൂടെ കൂടുതൽ സംസാരിക്കുകയാണ് അതും ടൈപ്പ് ചെയ്യുന്നതിനെക്കാൾ ഇരട്ടി… വാട്‌സ്ആപ്പിൽ വോയിസ് മെസേജ് അയക്കുന്നതിൽ ഗ്ലോബൽ മാർക്കറ്റിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് 2024ലെ സർവേ പറയുന്നു. അർബൻ പ്രദേശങ്ങളിൽ 35 വയസിന് താഴെയുള്ളവരാണ് 30 സെക്കൻഡ് മാത്രമുള്ള വോയിസ് നോട്ട്‌സ് അയക്കാൻ താൽപര്യപ്പെടുന്നവർ. അതേസമയം ഗ്രാമങ്ങളിലേക്ക് എത്തിയാൽ എഴുതാനും വായിക്കാനും ബുദ്ധിമുട്ടുള്ളവർ വോയിസ് നോട്ട്‌സിനെയാണ് ആശ്രയിക്കുന്നത്.

എന്താണ് ടൈപ്പിംഗിനോട് ഇത്ര പ്രശ്‌നമെന്ന് ചോദിച്ചാൽ, മറ്റൊന്നുമല്ല കാരണം.. ടൈപ്പിങ്ങ് ജോലിയാണ്.. തള്ളവിരൽ കൊണ്ട് ടൈപ്പ് ചെയ്യാൻ വഴങ്ങണം, കൂടുതൽ ശ്രദ്ധിക്കണം പിന്നെ തെറ്റുകൾ വന്നാൽ ബാക്ക്‌സ്‌പേസ് അടിച്ച് ബുദ്ധിമുട്ടണം.. എന്നാൽ വോയ്‌സ് മെസേജ് ആകുമ്പോൾ അത് സാധാരണ സംസാരിക്കുന്നത് പോലെയാണ്. ഇമോഷൻ കൃത്യമായി മറ്റൊരാളിൽ പ്രതിഫലിക്കും മാത്രമല്ല വേഗതയുണ്ട്. ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിൽ കാര്യങ്ങളിൽ കൃത്യമായി ആശയവിനിമയം ചെയ്യപ്പെടണമെന്നില്ല, വോയിസ് നോട്ട്‌സിൽ അങ്ങനെയല്ല കാര്യങ്ങൾ.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച

ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

ഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.

വൈദ്യുതി മുടങ്ങും

ചെറുകാട്ടൂര്‍ സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുട്ടങ്കര, പടമല, പാല്‍വെളിച്ചം, പുതിയൂര്‍, തോണിക്കടവ്, ഷണാമംഗലം, ബാവലി പ്രദേശങ്ങള്‍ ഇന്ന് (ജനുവരി 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

മരം ലേലം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന് കീഴിലെ ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ 32 ടിമ്പര്‍/ മര ഉരുപ്പടികള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചീരാല്‍ പ്രീ മെട്രിക്

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 നകം 04936 –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.